വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേലേരിമുക്കിൽ നടന്നു


ചേലേരി :- വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേലേരിമുക്കിൽ നടന്നു.  സംഘ് പരിവാറിന് നിലമൊരുക്കുന്ന ഇടതുപക്ഷത്തിന്റെ സോഷ്യൽ എഞ്ചിനിയറിംഗ് കേരളത്തെ തകർക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.  കൊളച്ചേരി, കുറുമാത്തൂർ, തളിപ്പറമ്പ് പരിയാരം തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്താനും സ്‌ക്വാഡ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. 

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി മുഖ്യപ്രഭാഷണം നടത്തി. സി.അഷ്‌റഫ്‌ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. ബാബുരാജ് കെ.വി, ഹാരിസ് പുഷ്പഗിരി, റഈസ് നെല്ലിപ്പറമ്പ് എന്നിവർ സംസാരിച്ചു. സിനത്ത് കെ.പി സ്വാഗതവും അനീഷ് പാലച്ചാൽ നന്ദിയും പറഞ്ഞു.

            

Previous Post Next Post