UDF കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- തളിപ്പറമ്പ് നിയമസഭാ മണ്ഡലം UDF സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വിജയത്തിനായുള്ള UDF കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ നിർവ്വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. 

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, ഡി സി സി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ, മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട്, സെക്രട്ടറി അബ്ദുൽ ഷുക്കൂർ പരിയാരം, ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഫ്സൽ കയ്യങ്കോട്, മൻസൂർ പാമ്പുരുത്തി, എം അനന്തൻ മാസ്റ്റർ, എൻ വി പ്രേമാനന്ദൻ, ടി പി സുമേഷ്, ദാമോദരൻ കൊയിലേരിയൻ സംസാരിച്ചു.

Previous Post Next Post