ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി സമൂഹ നോമ്പ് തുറയും റംസാൻ കിറ്റ് വിതരണവും നടത്തി


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ മെമ്പർ മോഹനൻ മുത്തേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ബൂത്ത് പ്രസിഡണ്ട് നാസർ കോറളായി അദ്ധ്യക്ഷത വഹിച്ചു. റംസാൻ കിറ്റ് വിതരണം വാർഡ് മെമ്പർ ജിനേഷ് ചാപ്പാടി നിർവ്വഹിച്ചു. കോറളായി ജുമാ മസ്ജിദ് ഖത്തീബ് നഇമുദ്ദീൻ ഇർഫാനി അൽ മഖ്ദൂമി റമദാൻ സന്ദേശം നൽകി.

സി.വിനോദ്, കെ.താജുദ്ദീൻ , കെ.ശശീധരൻ, ഒ.അജയൻ, സി.പ്രസാദ്, കെ.അഖിലേഷ്, സി.രാജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മയ്യിൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻ കുട്ടി, കെ.സി രാജൻ മാസ്റ്റർ, കെ.ജുബൈർ മാസ്റ്റർ ,സി സുനീഷ് തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. ശ്രീജേഷ് കൊയിലേരിയൻ സ്വാഗതവും കെ.നസീർ നന്ദിയും പറഞ്ഞു. 

Previous Post Next Post