ചെക്കിക്കുളം :- SYS സംസ്ഥാന വൈസ് പ്രസിഡണ്ട് ചെക്കിക്കുളം മാണിയൂരിലെ സി.കെ.കെ മാണിയൂർ നിര്യാതനായി.
സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, കാസർകോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രഥമ കമ്മിറ്റിയുടെ കൺവീനർ, എസ്.വൈ.എസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പയ്യന്നൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മഹല്ലിമീൻ പ്രഥമ ജനറൽ സെക്രട്ടറി, കുഞ്ഞിമംഗലം തഹ്ദീബുൽ ഉലും ഹയർസെക്കൻഡറി മദ്രസ പ്രധാനഅധ്യാപകൻ, കാസർകോട് ശ്രീബാഗിൽ മുഹ് യുദീൻ ജുമാമസ്‌ജിദ് ഖത്തീബ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് ബോർഡ് മെമ്പറായിരുന്നു. യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതിയംഗമായും നീലേശ്വരം മണ്ഡല മുസ്ലിം ലീഗ് പ്രസിഡന്റായും കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗമായും പ്രവർത്തിച്ചു. 'ചന്ദ്രിക' പത്രത്തിന്റെ നീലേശ്വരം ലേഖകനായും നീലേശ്വരം പ്രസ്സ് ഫോറത്തിൻ്റെ സ്ഥാപക പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരം മർകസുദ്ദവത്തിൽ ഇസ്‌ലാമിയ്യയുടെ സ്ഥാപക നേതാവുമാണ്.
