തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,560 രൂപയുമാണ് വില.
ഇതോടെ ഒരു പവന് ഇന്നലെ മുതൽ ഒറ്റയടിക്ക് വർധിച്ചത് 2760 രൂപയാണ്. ഇന്നലെ വൈകുന്നേരം ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് വീണ്ടും ഉയർന്നാണ് ഇന്നത്തെ നിരക്കിലെത്തിയിരുന്നു.
