വിശേഷ ദിനങ്ങളിലെ സ്‌കൂൾ അവധി റദ്ദാക്കണം - ബാലാവകാശ കമ്മിഷൻ


തിരുവനന്തപുരം :- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷദിനങ്ങളിൽ പൊതുഅവധി നൽകുന്നത് റദ്ദാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. സ്വാതന്ത്യ ദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങി പൊതുഅവധിദിനങ്ങൾ റദ്ദാക്കാനും അറിവും വിജ്‌ഞാനവും സമ്പാദിക്കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ്  കമ്മിഷൻ ചെയർപേഴ്സൻ കെ.വി മനോജ്കുമാർ,  അംഗങ്ങളായ കെ.കെ ഷാജു, ഡോ. എഫ്. വിൽസൺ എന്നിവരുടെ ഫുൾ ബെഞ്ച് ഉത്തരവ്. 

അധ്യാപകൻ എൽ.സുഗതൻ നൽകിയ പരാതിയിന്മേലാണ് ഉത്തരവ്. ഗാന്ധിജയന്തി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദേശം നൽകി. ശുപാർശകളിന്മേൽ സ്വീകരിച്ച നടപടി 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post