കണ്ണൂർ :- കേരള സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കുള്ള മെനിഞ്ചൈറ്റിസ് വാക്‌സിനേഷന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ 254 തീർഥാടകർക്കാണ് വാക്‌സീൻ നൽകിയത്. വാക്‌സീൻ വിതരണം വിവിധയിടങ്ങളിൽ തുടരും.
കൂത്തുപറമ്പ്, ധർമടം, തലശ്ശേരി മണ്ഡലം : മാർച്ച് 24 ന് തലശ്ശേരി ജനറൽ ആശുപ്രതി - തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം : 26ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി - കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലം: 28ന് പയ്യന്നൂർ താലൂക്ക് : ആശുപത്രി പേരാവൂർ, മട്ടന്നൂർ മണ്ഡലം: 30ന് ഇരിട്ടി താലൂക്ക് ആശുപത്രി.
ചടങ്ങിൽ ഹജ് കമ്മിറ്റി അംഗം ഒ.വി ജാഫർ അധ്യക്ഷത വഹിച്ചു. ഡോ. അശ്വിൻ, ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, ഡോ.സുമിൻ, ടി.ബി വിജേഷ്, നിസാർ അതിരകം, ഗഫൂർ പുന്നാട് എന്നിവർ പങ്കെടുത്തു.
