സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമി, ഹനുമൽ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമി, ഹനുമൽ ജയന്തി (ചിത്രാ പൗർണ്ണമി) ആഘോഷങ്ങൾക്ക് ഇന്ന് മാർച്ച് 26 വ്യാഴാഴ്ച തുടക്കമായി. ഏപ്രിൽ 2 വ്യാഴാഴ്ച വരെയാണ് പരിപാടികൾ നടക്കുക. മാർച്ച്‌ 26 വ്യാഴാഴ്ച ശ്രീരാമനവമി ദിനത്തിൽ രാവിലെ ശ്രീ ഗുരുപാദ പൂജയോടുകൂടിയാണ് മഹോത്സവ യജ്ഞങ്ങൾക്ക് തുടക്കം കുറിച്ചത്. 

തുടർന്ന് ശ്രീരാമനാമ പുഷ്പാർച്ചന, സമൂഹനാമജപം. ഈ ദിവസങ്ങളിൽ വിവിധ ഭക്തസംഘങ്ങളുടെ ഭജന, കീർത്തനങ്ങൾ, നാമജപം, നാരായണീയ പാരായണം, ലളിതസഹസ്രനാമ പാരായണം, എന്നിവ ഉണ്ടായിരിക്കും. ഏപ്രിൽ 2ന് ഹനുമൽ ജയന്തി ദിനത്തിൽ രാവിലെ ശ്രീ ആഞ്ജനേയ സഹസ്രനാമാർച്ചന, തുടർന്ന് സമൂഹ നാമജപം. സന്ധ്യക്ക് 6 മണിക്ക് നിറദീപാലങ്കാരം, മംഗളേശ്വര പൂജ, സമൂഹനാമജപം, ഭജന, തുടർന്നുള്ള മംഗളാരതിയോടു കൂടി മഹോത്സവ യജ്ഞങ്ങൾ സമാപിക്കും.

Previous Post Next Post