അഴീക്കോട് :- തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഴീക്കോട് മേഖലയിൽ സ്ഥാപിച്ച UDF ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.
അഴീക്കോട് മണ്ഡലം സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കപ്പക്കടവ്, തീപ്പെട്ടി കമ്പനി, പള്ളിക്കുന്നുമ്പ്രം, ചാൽ എന്നീ പ്രദേശങ്ങളിൽ UDF സ്ഥാപിച്ച ബോർഡുകളാണ് ഇന്നലെ രാത്രിയോടെ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അഴീക്കോട് UDF ചെയർമാൻ വളപട്ടണം പോലിസിൽ പരാതി നൽകി.
