കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് FHC കുറ്റ്യാട്ടൂരിൽ HPV വാക്സിനേഷൻ ക്യാമ്പയിൻ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.പി പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. PHN സെറിന ആശംസയർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് കെ.എൻ നന്ദിയും പറഞ്ഞു.
14 വയസ്സുള്ള മുഴുവൻ പെൺകുട്ടികൾക്കും ഈ ക്യാമ്പയിലൂടെ വാക്സിനേഷൻ ഉറപ്പുവരുത്തും. ഗർഭാശയ മുഴ ക്യാൻസർ തടയുന്നതിന് വേണ്ടിയിട്ടുള്ള വാക്സിനേഷൻ ആണിത്.സമ്പൂർണ്ണ കാൻസർ മുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
