ചാലോട് - പള്ളിപ്പറമ്പ് - എടക്കൈത്തോട് - ഓണപ്പറമ്പ് - കണ്ണൂർ റൂട്ടിൽ KSRTC ബസ്സ് അനുവദിക്കുക - സ്പർശനം ചാരിറ്റബിൾ സൊസൈറ്റി


ചേലേരി :- സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം വളവിൽ ചേലേരി പ്രഭാത് വായനശാല ഹാളിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ ഉദ്ഘാടനം ചെയ്തു. സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചാലോട് - പള്ളിപ്പറമ്പ് - എടക്കൈത്തോട് - ഓണപ്പറമ്പ് വഴി കണ്ണൂരിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കുക, ചേലേരി അമ്പലം - എടക്കൈത്തോട് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് മെക്കാഡം ടാർ ചെയ്യുക എന്നീ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. 

ഗ്രാമപഞ്ചായത്ത് മെമ്പർ ദീപ പി.കെ, പ്രഭാത് വായനശാല സെക്രട്ടറി എം.കെ മനേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജീവിതശൈലിയും കരളിൻ്റെ ആരോഗ്യവും എന്ന വിഷയത്തിൽ  സുധർമ സി.ജി (നഴ്സിംഗ് ടൂട്ടർ, ഗവ: നേഴ്സിംഗ് സ്കൂൾ കണ്ണൂർ) ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട്  അമ്പിളി രാജേഷ് ക്ലാസെടുത്തു. പി.കെ വിശ്വനാഥൻ സ്വാഗതവും കെ.ആർ ദിനേശ് കുമാർ നന്ദിയും പറഞ്ഞു. 

 പുതിയ കമ്മിറ്റി ഭാരവാഹികളായി എം.കെ ചന്ദ്രൻ (ചെയർമാൻ), ഒ.വി രാമചന്ദ്രൻ (വൈസ്ചെയർമാൻ), പി.കെ വിശ്വനാഥൻ (കൺവീനർ), കെ.ആർ ദിനേശ് കുമാർ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post