UDF കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


കണ്ണൂർ :- UDF കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മുസ്‌ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റഹ്മാൻ കല്ലായി ഉദ്‌ഘാടനം നിർവ്വഹിച്ചു. കണ്ണോത്തുംചാൽ ഇൻകം ടാക്‌സ് ഓഫീസിന് എതിർവശമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കിയത്.

കണ്ണൂർ മണ്ഡലം UDF സ്ഥാനാർത്ഥി ടി.ഒ മോഹനൻ, അഡ്വ.മാർട്ടിൻ ജോർജ്ജ്, അഡ്വ. എം.പി മുഹമ്മദലി, രാജീവൻ എളയാവൂർ ,കെ.പി. താഹിർ, വി.വി പുരുഷോത്തമൻ ,അഡ്വ . കെ.എ.ലത്തീഫ്, ഫാറുഖ് വട്ടപ്പൊയിൽ, മുസ്ലിഹ് മഠത്തിൽ , അഹമ്മദ്കുട്ടി പി.സി, ഷമ മുഹമ്മദ്, സി.സമീർ, പി.മാധവൻ മാസ്റ്റർ, മനോജ് കൂവേരി, സി.ടി ഗിരിജ, അഡ്വ.യൂനുസ്, സി.എറമുള്ളാൻ, കായക്കൽ രാഹുൽ, ലക്ഷമണൻ തുണ്ടിക്കോത്ത്, നസീർ പുറത്തീൽ, റിഷാം താണ, ഷാനിബ് കെ.വി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post