കണ്ണൂരിൽ നിന്നും വേനലാവധി ട്രിപ്പുകളുമായി KSRTC


കണ്ണൂർ :- വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. ഗോവയിലേക്ക് ഏപ്രിൽ 10, 24 തീയതികളിൽ വൈകുന്നേരം 6 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 13, 27 തീയതികളിൽ രാവിലെ 8 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

11 മണിക്ക് രാവിലെ ഗോവയിൽ എത്തിച്ചേർന്നശേഷം പ്രാതൽ കഴിച്ച് അഗോഡ ഫോർട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതർ ബീച്ച് എന്നിവ സന്ദർശിച്ച് അന്നേദിവസം ഗോവയിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ചിം സിറ്റി, മിരാമർ ബീച്ച്, ഗോവൻ ചർച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദർശിച്ച് ഡിന്നറും കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിക്കും.

Previous Post Next Post