KSSPU കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു


മട്ടന്നൂർ :- കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34 - മത് കണ്ണൂർ ജില്ലാ സമ്മേളനം മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്റരുടെ അധ്യക്ഷതയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജോർജ് ജോയ് പ്ലാന്തോട്ടം (ഐൻടിയുസി), എം.വി ചന്ദ്രബാബു (സി.ഐ.ടി.യു), യുകെ ബാലചന്ദർ (എസ് ഇ ടി യു), വി.പി സന്തോഷ്കുമാർ (എഫ് എസ് ടി ഒ) എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചേർമാൻ പി.വി പത്മനാഭൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.വി രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക വേദി കൺവീനർ പ്രൊഫ: വി.രവീന്ദ്രന്റെ അധ്യക്ഷതയിൽ പ്രശസ്ത മാഗ്മി വി.കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. നാരായണൻ കാവുമ്പായി, സി.കെ രാഘവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന കമ്മറ്റി അംഗം പി.വി പത്മനാഭൻ മാസ്റ്റർ നൽകി. കെ.എം ബാലചന്ദ്രൻ സ്വാഗതവും പി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വനിതാ സമ്മേളനം ടി.വി വനജാക്ഷിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം കെ.ടി കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ദീപ മോൾ മാത്യു, പി.ജാനകി ടീച്ചർ എന്നിവർ സംസാരിച്ചു. 

പ്രകടനത്തിന് ശേഷം പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബസ് സ്റ്റാൻറിൽ നടന്ന പൊതുസമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വി സരള ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന ജില്ലാ നേതാക്കളായ കെ.കരുണാകരൻ മാസ്റ്റർ, പി.വി പത്മനാഭർ മാസ്റ് നാഭൻ മാസ്റ്റർ, കത്രിക്കുട്ടി ടീച്ചർ, ഇ.മുകുന്ദൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി കിരൺ സ്വാഗതവും കെ.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.





Previous Post Next Post