കുറ്റ്യാട്ടൂർ :- 12-ാമത് സമ്പൂർണ ശ്രീമദ് ഭഗവത്ഗീതാ ജ്ഞാനയജ്ഞം മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സമ്പൂജ്യ സ്വാമി അഭയാനന്ദ (ചിന്മയ മിഷൻ, കേരളം) എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്കൂൾ അങ്കണത്തിൽ മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ പ്രധാന അദ്ധ്യാപകൻ മനോജ് മണ്ണേരി ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീമത് ഭഗവത് ഗീത പാരായണം, വ്യാഖ്യാനം, വിഷ്ണു സഹസ്രനാമം, ശങ്കര സ്തോത്രങ്ങൾ, കലാ - വൈജ്ഞാനിക സദസ്സ്, സാംസ്കാരിക സമ്മേളനങ്ങൾ, പുണ്യ ക്ഷേത്ര ദർശനം എന്നിവ യജ്ഞത്തിന്റെ ഭാഗമായി നടക്കും.
