രാജ്യത്തെ LPG പ്രതിസന്ധിക്ക് നേരിയ ആശ്വാസം ; രണ്ട് ടാങ്കറുകൾ ഇന്ത്യയിലേക്ക്


ദില്ലി :- രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി രണ്ട് എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും. രണ്ട് ടാങ്കർ കപ്പലുകളിലായി 94000 ടൺ എൽപിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. ബി ഡബ്ല്യു എൽമ്, ബിഡബ്ല്യു ടൈർ എന്നീ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോർമുസ് കടക്കാനുള്ളത്. പേർഷ്യൻ ഗൾഫിലേക്ക് എണ്ണ കൊണ്ടുവരാൻ ഇനി കപ്പലുകൾ അയക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കിയിട്ടുള്ളത്. കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾ കൺട്രോൾ റൂമുകൾ തുടങ്ങണം എന്ന് കേന്ദ്രം ആവർത്തിച്ചു. പല സംസ്ഥാനങ്ങളും ഇപ്പോഴും ജനങ്ങളോട് നിരന്തരം സമ്പർക്കം നടത്തുന്നില്ല. പാർലമെന്റിൽ ഊർജ പ്രതിസന്ധി ചർച്ച വേണം എന്ന് പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. രാജ്യം ഇക്കാര്യത്തിൽ ഒറ്റക്കെട്ട് എന്നും പ്രിയങ്ക ഗാന്ധി വിശദമാക്കി.

കഴിഞ്ഞ ആഴ്ച്‌ചയിൽ ജാഗ് വസന്ത്, നന്ദ ദേവി, ഷിവാലിക് എന്നീ കപ്പലുകളിൽ എൽപിജി രാജ്യത്ത് എത്തിയിരുന്നു. നിലവിൽ ഹോർമൂസ് കടലിടുക്കിലുള്ള കപ്പലുകളുടെ നീക്കം കേന്ദ്രം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. അറബിക്കടലിൽ അടക്കം നാവിക സേന നിർണായ പങ്കാണ് ഈ കപ്പലുകളുടെ നീക്കത്തിൽ വഹിക്കുന്നത്. ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുടെ ഭാഗമായി ഹോർമൂസ് കടലിടുക്കിലും കപ്പലുകൾക്ക് നാവിക സേന നിർദ്ദേശം നൽകുന്നത്. നേരത്തെ ഓപ്പറേഷൻ സങ്കൽപിലും ഇന്ത്യൻ നാവിക സേന കൃത്യമായ പങ്ക് വഹിച്ചിരുന്നു.

Previous Post Next Post