നാറാത്ത് :- എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി രശ്മി രവി ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ നാറാത്ത്, ചിറക്കൽ, പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, പുഴാതി മേഖലകളിൽ ഭവനസന്ദർനം, ടൗണുകൾ കേന്ദ്രീകരിച്ച് ജനങ്ങളെ കണ്ട് വോട്ടഭ്യർത്ഥന എന്നിവ നടത്തി. ബാറ്ററി ടോർച്ചാണ് രശ്മി രവിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ ജില്ലാ സെക്രട്ടറിയും അടുത്തകാലത്ത് നടന്ന ആശാ തൊഴിലാളി സമരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമാണ് രശ്മി രവി. അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ അഡ്വക്കേറ്റ് വിവേക് വേണുഗോപാൽ, കെ.ബാബുരാജൻ, വി.രാമചന്ദ്രൻ, അബിത്ത്.എം, ബബിത.പി എന്നിവർ സ്ഥാനാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ അനുഗമിച്ചു.
