UDF കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു


പന്ന്യങ്കണ്ടി :- തളിപ്പറമ്പ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് പ്രവർത്തക കൺവെൻഷൻ പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്നു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത്‌ ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി. കൺവെൻഷനിൽ ടി കെ ഗോവിന്ദൻ മാസ്റ്റർ വിശിഷ്ടാതിഥിയായി. 

കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ഗണേശൻ മയ്യിൽ, യു ഡി എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ പി മുഹമ്മദ് ഇഖ്ബാൽ, കൺവീനർ ടി ജനാർദ്ദനൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, ദുബായ് കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ ചേലേരി, ഗ്ലോബൽ കെ എം സി സി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഫ്സൽ കയ്യങ്കോട്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷ്, സി എം പി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി ദാമോദരൻ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു. യു ഡി എഫ് പഞ്ചായത്ത്‌ കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും, കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.വി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.










Previous Post Next Post