കൊളച്ചേരി :- തളിപ്പറമ്പ് നിയമസഭാ മണ്ഡലം UDF സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കൊളച്ചേരി പഞ്ചായത്ത് UDF പ്രവർത്തക കൺവെൻഷൻ നാളെ മാർച്ച് 25 ബുധനാഴ്ച രാവിലെ 10.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടക്കും.
കൺവെൻഷനിൽ ടി.കെ ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും. യു ഡി എഫ് സമിതി യോഗത്തിൽ ചെയർമാൻ കെ.എം ശിവദാസൻ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. എം.അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, എം.അനന്തൻ മാസ്റ്റർ, എം.വി പ്രേമാനന്ദൻ, ടി.പി സുമേഷ് കെ ശാഹുൽഹമീദ്, കെ.ബാലസുബ്രഹ്മണ്യൻ, കെ.പി കമാൽ, കെ.വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
