ഈസ്റ്റർ - വിഷു വിപണിയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 100 കോടി


കൊച്ചി :- ഈസ്റ്റർ - വിഷു വിപണിയിൽ 13 ദിവസത്തിനുള്ളിൽ നൂറുകോടി വിറ്റുവരവുമായി സപ്ലൈകോ. വിൽപനശാലകളിൽ 1 മുതൽ ആരംഭിച്ച ഫെയറുകളിലൂടെയുള്ള വിറ്റുവരവാണിത്. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വിൽപനശാലകളിലാണ് ഇന്നു വരെ ഈസ്റ്റ‌ർ-വിഷു ഫെയറുകൾ നടക്കുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് വിൽപനശാലകളിൽ ഒരുക്കിയിട്ടുണ്ട്. 

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എൽപിജി ഔട്ലെറ്റുകൾ എന്നിവ ഒഴികെയുള്ള വിൽപനശാലകളിൽ നിന്ന് 1000 രൂപയ്ക്കു മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപയോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും. എഴുപതിനായിരത്തോളം ഉപഭോക്താക്കൾക്ക് ഇതുവരെ വിഷുക്കൈനീട്ടം നൽകി. പ്രത്യേക വിഷുക്കണി കിറ്റിൽ ഉൾപ്പെടുത്തി, 1250 രൂപയുടെ 16 സാധനങ്ങളാണ് 1001 രൂപയ്ക്ക് സപ്ലൈകോ നൽകുന്നത്.

Previous Post Next Post