കരിങ്കൽക്കുഴി :- നണിയൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 16 ,17,18 തീയതികളിൽ നടക്കും. ഏപ്രിൽ 16 വ്യാഴാഴ്ച നാഗപ്രതിഷ്ഠാദിനം. രാവിലെ 9 മണി മുതൽ വിശേഷാൽ പൂജകൾ. സന്ധ്യയ്ക്ക് ചൊവ്വ വിളക്ക്. തുടർന്ന് കളിയാട്ടം തുടങ്ങൽ ഭഗവതിയുടെ തോറ്റം.
ഏപ്രിൽ 17 വെള്ളിയാഴ്ച സന്ധ്യക്ക് ചൊവ്വ വിളക്ക്, തോറ്റങ്ങൾ രാത്രി 8 മണിക്ക് അന്നദാനം രാത്രി വീരൻ , വീരാളി തെയ്യക്കോലങ്ങൾ. ഏപ്രിൽ 18 ശനിയാഴ്ച പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട് തുടർന്ന് ഭദ്രകാളി തെയ്യം എന്നിവ നടക്കും.
