കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം ഏപ്രിൽ 22, 23, 24 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി ബ്രഹ്മശ്രീ നന്ദനൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. ഏപ്രിൽ 22 ബുധനാഴ്ച വൈകുന്നേരം കരിങ്കൽക്കുഴി അയ്യപ്പൻ ഭജന മഠത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി അരങ്ങേറും.
ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ ഉദയാസ്തമന പൂജയും കളഭാഭിഷേകവും, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്നദാനം, ഉച്ചയ്ക്കുശേഷം കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ്, മയ്യിൽ അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 6.30 ന് തായമ്പക. തുടർന്ന് കൊളച്ചേരി ദേശവാസികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും. ഏപ്രിൽ 24 വെള്ളിയാഴ്ച മഹോത്സവദിനത്തിൽ രാവിലെ ഇരുപത്തിയഞ്ച് കലശപൂജ, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് കേളി, പഞ്ചവാദ്യം, തിരുനൃത്തം. തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
