നൂഞ്ഞേരി :- മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) 25 ആം ആണ്ട് നേർച്ച ഏപ്രിൽ 25, 26, 27 തീയതികളിൽ നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കും. ഏപ്രിൽ 25 ന് വൈകുന്നേരം 6 മണിക്ക് മുഹമ്മദ് കുട്ടി തങ്ങൾ മഖാം, ആർ ഉസ്താദ് സിയാറത്തിന് സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി, പി.കെ അബ്ദുൽ റഹ്മാൻ സഅദി എന്നിവർ നേതൃത്വം നൽകും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. രാത്രി 7: 30 ന് നടക്കുന്ന ഉദ്ഘാടന സെഷൻ സയ്യിദ് ശംസുദ്ദീൻ ബാ അലവിയുടെ അധ്യക്ഷതയിൽ ഇബ് റാഹീം സഖാഫി കുമ്മോളി ഉദ്ഘാടനം ചെയ്യും. സയ്യിദ് സുഹൈൽ അസ്സഖാഫ്, മുസ്തഫ മൗലവി അൽ ഖാസിമി അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ത്വാഹ അമാനി വെള്ളിക്കീൽ, അബ്ദുൽ ഖാദർ ഹാജി കോടിപ്പോയിൽ, കെ.അബ്ദുൽസലാം, നൗഫൽ നഈമി ദാലിൽ, ലാഹിർ അമാനി മാലോട്ട്, സി.എച്ച് ഖിള്ർ (ഗ്രാമപഞ്ചായത്ത് മെമ്പർ), യു.കെ അബ്ദുൽ ഖാദർ, സി.എച്ച് അബ്ദുൽ അസീസ് ഹാജി, ആർ.അബ്ദുസ്സമദ് എന്നിവർ പങ്കെടുക്കും.
ഏപ്രിൽ 26 ഞായർ ഉച്ചക്ക് 2:30 ന് മജ്ലിസുൽ മഹബ്ബ (പൂർവ്വ വിദ്യാർത്ഥി സംഗമം) നടക്കും. സയ്യിദ് ഇബ് റാഹീം അൽ മശ്ഹൂർ അസ്സഅദി വളപട്ടണം, ബശീർ സഖാഫി കല്ലാച്ചി, ഹാഫിള് അബൂബക്കർ സിദ്ദീഖ് ലത്തീഫി, ഹാഫിള് ഫാഇസ് സഖാഫി, ഹാഫിള് സിറാജുദ്ദീൻ ഫാളിലി പങ്കെടുക്കും. രാത്രി 7.30 ന് നടക്കുന്ന വിജ്ഞാന വേദി യഹ്യ ബാഖവി മുണ്ടേരിയുടെ അധ്യക്ഷതയിൽ എം.മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) ഉദ്ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. മുസ്തഫ സഖാഫി ചേലേരി, വി.സി ഇബ് റാഹീം മദനി, നാസർ ലത്തീഫി, ഉവൈസ് അമാനി, അബ്ദുൽ റഹ്മാൻ ഫാളിൽ മിസ്ബാഹി, ഇ.വി അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം സഅദി, യൂസുഫ് കെ.വി (ഗ്രാമപഞ്ചായത്ത് മെമ്പർ), കെ.അബ്ദുല്ലത്തീഫ്, പി.കെ അബ്ദുൽ ഗഫൂർ,ജമാൽ ഹാജി ഇബ് റാഹീം സി.എം.ടി പങ്കെടുക്കും.
ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ശിഷ്യ സംഗമത്തിൽ പേരോട് ഉസ്താദ് ഉൾപ്പെടെയുള്ള നിരവധി പണ്ഡിതന്മാർ പങ്കെടുക്കും വൈകുന്നേരം 7 മണി മുതൽ ഖത്മുൽ ഖുർആൻ മജ്ലിസും സമാപന സംഗമവും നടക്കും. ഖത്മുൽ ഖുർആൻ മജ്ലിസിന് പി.കെ ഉമർ മുസ്ലിയാർ വാരം നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സമാപന സംഗമം സയ്യിദ് സുഹൈൽ അസ്സഖാഫിന്റെ അധ്യക്ഷതയിൽ മുസ്തഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.അബ്ദുസ്സമദ് ബാഖവി വേശാല, പി.ടി അശ്റഫ് സഖാഫി പള്ളിപ്പറമ്പ്, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ,അംജദ് മാസ്റ്റർ, ബശീർ അർശദി ആറളം, ആർ.ആദം ഹാജി, പി.കെ അബ്ദുൽ ഗഫൂർ, നൂറുദ്ദീൻ എ.പി (ഗ്രാമപഞ്ചായത്ത് മെമ്പർ), മിദ്‌ലാജ് സഖാഫി, ഉമർ സഖാഫി ഉറുമ്പിയിൽ, അഹ്മദ് സഖാഫി, അഫ്സൽ അമാനി മയ്യിൽ എന്നിവർ പങ്കെടുക്കും. അബ്ദുൽ റശീദ് ദാരിമി സ്വാഗതവും ഉവൈസ് ആർ നന്ദിയും പറയും. 10 മണിക്ക് അന്നദാനത്തോടെ സമാപിക്കും.
