കണ്ണൂർ :- യുവ എഴുത്തുകാരൻ അനിൽകുമാർ കണ്ണാടിപ്പറമ്പിന്റെ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഉൾവരിക്കുത്ത് (കഥകൾ) ജലശൂല മുനയിലെ പച്ചമത്സ്യങ്ങൾ (കവിതകൾ) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക.
കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ :മുരളി മോഹൻ കെ.വി, രാജൻ അഴീക്കോടൻ, മാധവൻ പുറച്ചേരി, അംബുജം കടമ്പൂർ, പി.നന്ദകുമാർ, ഗംഗൻ കുഞ്ഞിമംഗലം, സി.പി ചന്ദ്രൻ, കെസിടിപി അജിത ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
