വീണ്ടും വില്ലനായി ശംഖുവരയൻ ; രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു


തൃശ്ശൂർ :- തൃശ്ശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Previous Post Next Post