പുഴാതി :- പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രം സഹസ്രകുംഭാഭികവും നിറമാല മഹോത്സവവും ഏപ്രിൽ 30 മുതൽ മെയ് 2 വരെ നടക്കും. ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രതന്ത്രി പന്നിയോട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, വൈകുന്നേരം 5.30 ന് കാഞ്ഞിരത്തറ ആക്ടീവ് വോയിസ് കാഞ്ഞിരത്തറ പാൽ സൊസൈറ്റി നിവാസികളും ചേർന്നൊരുക്കുന്ന അതിഗംഭീര കലവറ നിറയ്ക്കൽ ഘോഷയാത്ര വൈകുന്നേരം 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ 8 മണിക്ക് പ്രസാദസദ്യ 9 മണിക്ക് നൃത്തനൃത്യങ്ങൾ അരങ്ങേറും.
മെയ് 1 വെള്ളിയാഴ്ച രാവിലെ 5.30 ന് ഗണപതി ഹോമം ഉഷപൂജ വൈകുന്നേരം 6 മണിക്ക് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന നാമജപം 6.30 ന് ദീപാരാധന അത്താഴപൂജ 7 മണിക്ക് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി തുടർന്ന് കൊച്ചു കലാകാരന്മാർ അവതരിപ്പിക്കുന്ന ലാസ്യസന്ധ്യ, തുടർന്ന് പ്രസാദസദ്യ മെയ് 2 ശനിയാഴ്ച രാവിലെ ക്ഷേത്ര സമുദായ തന്ത്രി ശ്രീ അരക്കൻ പ്രീജിത്ത് അവരുടെ നേതൃത്വത്തിൽ സഹസ്ര കുംഭാഭിഷേകവും നവകലശവും ഉച്ചയ്ക്ക് 12 മണിക്ക് ശ്രീഗണേഷ്.
