കൊളച്ചേരി കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവത്തിന് നാളെ ഏപ്രിൽ 4 ന് തുടക്കമാകും


കൊളച്ചേരി :-
കൊളച്ചേരി കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 4,5,6 ( മീനം 21,22,23) തീയതികളിൽ നടക്കും. 

ഏപ്രിൽ 4 വെള്ളി വൈകുന്നേരം 4 മണിക്ക് കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി വേലൂർക്കണ്ടി മടപ്പുരയിൽ നിന്നും  പയ്യട്ടം  ചെണ്ടവാദ്യ കലാസമിതിയുടെ പഞ്ചാരി മേളത്തിളത്തിന്റെ അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും.തുടർന്ന്  7 മണിക്ക് കുരുക്ഷേത്ര കളരി അക്കാദമിയുടെ കളരിപ്പയറ്റ് മാമാങ്കം അരങ്ങേറും. തുടർന്ന് ഫോക് കാറ്റ്സ് മീഡിയ അവതരിപ്പിക്കുന്ന ചെണ്ടമേളവും പുല്ലാങ്കുഴലും പാട്ടുകളും  ചേർന്നുള്ള മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.

ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമവും വിശേഷാൽ പൂജയും. വൈകുന്നേരം 3 മണിക്ക് മുത്തപ്പനെ മലയിറക്കൽ, വൈകുന്നേരം 6 മണിക്ക് ഊട്ടുംവെള്ളാട്ടം, രാത്രി 8 മണിക്ക് പ്രസാദസദ്യ, തുടർന്ന് സന്ധ്യാവേലയും കളിക്കപ്പാട്ടും നടക്കും.രാത്രി 12.30 ന് മടയന്റെ കലാശവും കലശമെഴുന്നള്ളത്തും ഉണ്ടായിരിക്കും.

ഏപ്രിൽ 6 ഞായറാഴ്ച പുലർച്ചെ 5 മണി മുതൽ തിരുവപ്പന വെള്ളാട്ടം ഭക്തർക്ക് ദർശനമേകും.

Previous Post Next Post