സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഹനുമൽ ജയന്തി ആഘോഷം നാളെ


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ഹനുമൽ ജയന്തി (ചിത്രാ പൗർണ്ണമി) ആഘോഷം നാളെ ഏപ്രിൽ 2 വ്യാഴാഴ്ച നടക്കും. രാവിലെ 6 മണിക്ക് ആദിത്യ മന്ത്ര പൂജ, ശ്രീ ആഞ്ജനേയ സഹസ്രനാമാർച്ചന, തുടർന്ന് സമൂഹ നാമജപം. 8 മണിക്ക് നാരായണീയ പാരായണം.

ഉച്ചയ്ക്ക് നാമമന്ത്രാമൃത പൂജ, തിലകർച്ചന, നവഗ്രഹാരതി, സന്ധ്യക്ക് 6 മണിക്ക് നിറദീപാലങ്കാരം, മംഗളേശ്വര പൂജ, സമൂഹനാമജപം, ആശ്രമ ഭക്ത സംഘത്തിന്റെ ഭജന, തുടർന്നുള്ള മംഗളാരതിയോടു കൂടി മഹോത്സവ യജ്ഞങ്ങൾ സമാപിക്കും.

Previous Post Next Post