ദർസ് ഉദ്ഘാടനവും ദുആ മജ്ലിസും ഏപ്രിൽ 1 ന്


നാറാത്ത് :- നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് & മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ദർസിന്റെ ഉദ്ഘാടനവും ദുആ മജ്ലിസും ഏപ്രിൽ 1 ബുധനാഴ്ച മഗ്രിബ് ന്സ്കാരാനന്തരം നാറാത്ത് ഗ്രാന്റ് ജുമാ മസ്ജിദിൽ നടക്കും. പ്രമുഖ പണ്ഡിതനും പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ: ഇസ്ലാമിയ്യ: അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഉസ്താദ് യൂസുഫ് ബാഖവി മൊറയൂർ ഉദ്ഘാടനം ചെയ്യും. 

മഹല്ല് പ്രസിഡണ്ട് ഡോ. കെ.കെ മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷത വഹിക്കും. മഹല്ല് ഖത്തീബും മുദരിസുമായ അബുൽ ഹസൻ അലി ശാദുലി അൽ-ഖാസിമി അനുഗ്രഹ ഭാഷണം നടത്തും. മഹല്ല് സെക്രട്ടറി ബി.മുസ്തഫ ഹാജി, കെ.വി മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിക്കും.

Previous Post Next Post