കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്രവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ഏപ്രിൽ 1 ബുധനാഴ്ച വൈകുന്നേരം 7.30 ന് ചേലേരി ചന്ദ്രോത്ത്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര ഭജനസമിതി അവതരിപ്പിക്കുന്ന ഭജനാമൃതം അരങ്ങേറും.
തുടർന്ന് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ കലാ സ്കോളർഷിപ്പ് ജേതാവ് സപര്യരാജ് രാമപുരം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി എന്നിവയും നടക്കും.
