കണ്ണാടിപ്പറമ്പ് :- പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ വാർഷികാഘോഷം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.രജിലേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എൻഡോവ്മെൻ്റ് വിതരണവും ശ്രേഷ്ഠ വിദ്യാർത്ഥികൾക്കും ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തവർക്കുമുള്ള അനുമോദനവും ചടങ്ങിൽ വെച്ച് നടന്നു. വിരമിച്ച അധ്യാപിക ഇ.പി വിലാസിനി, വാർഡ് മെമ്പർമാരായ നൗഫൽ പുലൂപ്പി, പി.നസ്രിയ, കണ്ടപ്പൻ രാജീവൻ എന്നിവർ സംസാരിച്ചു. മാനേജർ പി.സി ദിനേശൻ, മാതൃസമിതി പ്രസിഡണ്ട് ആർ.ഇന്ദു എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി എൻ.പി പ്രജേഷ് സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ ജിതിൻ രാജ് നന്ദിയും പറഞ്ഞു.
