സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം ; പവന് 1440 രൂപ കൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. ഓൾ കേരള ബോർഡ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 180 രൂപ ഉയർന്ന് 13,885 രൂപയായി ഇന്നത്തെ വില. പവന് 1440 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണം (22 കാരറ്റ്) ഇന്ന് 1,11,080 രൂപക്കാണ് വ്യാപാരം നടക്കുന്നത്. 

ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന്റെ വില 1,09,640 രൂപയായിരുന്നു. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

Previous Post Next Post