കോഴിക്കോട് :- ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്കു ഗുരുതരമായി പര)ക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50 ന് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ മണ്ണൂർ വടക്കുംപാട് വച്ച് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ‌്പ്രസ് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വടകര പുറമേരി എരഞ്ഞോളി താഴെക്കുനി രാമകൃഷ്ണന്റെ മകൾ ഐശ്വര്യയ്ക്കാണ് (22) പരിക്കേറ്റത്.
ജനറൽ കംപാർട്മെന്റിൽ ജനലരികിൽ സീറ്റിൽ ഇരിക്കുകയായിരുന്ന ഐശ്വര്യയുടെ മുഖത്തു കല്ലു പതിക്കുകയായിരുന്നു. താടിയെല്ലിനും മോണയ്ക്കും പൊട്ടലുണ്ടായി. 2 പല്ലുകൾ നഷ്ടപ്പെടുകയും 2 പല്ലുകൾ പൊട്ടുകയും ചെയ്തു. കോഴിക്കോട് സ്റ്റേഷനിൽ ഇറക്കി റെയിൽവേ സുരക്ഷാ സേന ബീച്ച് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി.
