തലശ്ശേരിയിൽ വ്യാപാരിക്ക് സൂര്യാതപമേറ്റു
തലശ്ശേരി :- നഗരത്തിൽ വ്യാപാരിക്ക് സൂര്യാതപമേറ്റു. എം എം റോഡിലെ സോണിയ ഹാർഡ് വെയർ ഉടമ ചിറക്കര മിനനിൽ സാക്കിർ കാത്താണ്ടി (67) ക്കാണ് ഇടതുകൈക്ക് പൊള്ളലേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കൈയിൽ പുകച്ചിൽ അനുഭവപ്പെട്ടു. കാര്യമാക്കാതെ യാത്ര തുടർന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കൈയിൽ കറുപ്പ് നിറം വന്ന് കുമിളകൾ രൂപപ്പെട്ടു. പിറ്റേന്ന് കുമിളകൾ പൊട്ടി തീ പൊള്ളലേറ്റതു പോലെയാകുകയായിരുന്നു.
