കണ്ണൂർ ഖാദി കൈത്തറി വസ്ത്ര പ്രദർശന വിപണനമേള നാളെ സമാപിക്കും


കണ്ണൂർ :- വിഷു കൈത്തറി വസ്ത്ര പ്രദർശന വിപണനമേള നാളെ സമാപിക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന മേളയിൽ വിവിധ സ്റ്റാളുകളിലായി കോട്ടൺ സാരികൾ, സെറ്റ് മുണ്ടുകൾ, ദോത്തികൾ, കൈലികൾ, കിടക്കവിരികൾ, മേശവിരികൾ, ഫർണിഷിങ്ങുകൾ, ടവലുകൾ, ഫ്ളോർ മാറ്റുകൾ, തുടങ്ങിയവയ്ക്ക് 20 ശതമാനം റിബേറ്റുണ്ട്. കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളെ കൂടാതെ ഹാന്റക്സ്, ഹാൻവീവ് എന്നിവയുടെ സ്റ്റാളുകളും ഉണ്ട്. 

കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടക്കുന്ന വിഷു മേളയിൽ ഖാദി ബോർഡ് പുതുതായി അവതരിപ്പിച്ച സിൽക്ക് കോട്ടൺ കുർത്തികൾക്ക് ആവശ്യക്കാരേറെയാണ്. വിഷുവിനോടനുബന്ധിച്ച് 350 രൂപ മുതൽ 1890 രൂപ വരെ വിലയുള്ള വിവിധ വലുപ്പത്തിലുള്ള ശ്രീകൃഷ്ണ പ്രതിമകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ സിൽക് സാരികൾ, കലംകാരി സാരികൾ, ചൂടിനെ പ്രതിരോധിക്കുന്ന സമ്മർ കൂൾ ഷർട്ടുകൾ, പുതുതായി പുറത്തിറക്കിയ പാപിലോൺ ഖാദി ഷർട്ടുകൾ എന്നിവയും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. മേള നാളെ സമാപിക്കും.

Previous Post Next Post