വളവിൽ ചേലേരി :- ടാറിങ് പൂർണ്ണമായും ഇളകി കാൽനടയാത്രക്കാർക്ക് പോലും നടന്ന് പോകാൻ ബുദ്ധിമുട്ട് നേരിടുന്ന വളവിൽ ചേലേരി കനാൽ മേൽപ്പാലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെനാവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമയ്ക്ക് നാട്ടുകാർ ഒപ്പിട്ട നിവേദനം കൈമാറി.കനാൽ മേൽപ്പാലം റോഡിന്റെ കുത്തനെയുള്ള ഇറക്കത്തിലുള്ള റോഡിന്റെ ഈ പ്രശ്നം കാരണം ഇവിടെ നിരവധി ഇരുചക്ര വാഹനങ്ങൾ വീണ് പരുക്കേൽക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
മുൻ പഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രഭാനു, ഉസ്മാൻ, പ്രജിത്ത്, സുജിൻലാൽ, പ്രകാശൻ, ഗംഗാധരൻ, വേണുഗോപാലൻ എന്നിവർ ചേർന്ന് ചേർന്നാണ് നിവേദനം കൈമാറിയത്. മഴക്കാലത്തതിന് മുൻപ് തന്നെ അറ്റകുറ്റപ്പണി ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് തന്നെ ഇതിന്മേൽ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
