വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


ഇരിണാവ് :- വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മൊറാഴ വേണിയിലെ എ.കെ.ജി വായനശാലയ്ക്ക് സമീപത്തെ സായൂജ്.കെ (20) ആണ് മരണപ്പെട്ടത്.

ഇരിണാവിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു അപകടം നടന്നത്. സായൂജിന്റെ ബൈക്കിന് പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.

വികേഷിന്റെയും രോഹിതയുടെയും മകനാണ് സായൂജ്. സഹോദരൻ : ദിയൂജ്

Previous Post Next Post