കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയപ്ര സ്വദേശി എൻ.കെ. ഗോപാലൻ (79) നിര്യാതനായി.
കെ.കെ. ഇന്ദിരയാണ് ഭാര്യ. മക്കൾ: സുമ കെ.കെ (കണ്ണൂർ ട്രഷറി), തുഷാര കെ.കെ (സി.പി.ഒ, വനിതാ സെൽ കണ്ണൂർ). മരുമക്കൾ: പരേതനായ രാജേഷ് കുമാർ (ചട്ടുകപ്പാറ), മധുസൂദനൻ പി. (കണ്ണാടിപ്പറമ്പ്).
ദേശാഭിമാനി ഏജന്റും സി.പി.ഐ.എം കപ്പാലം ബ്രാഞ്ച് മെമ്പറുമായ എൻ.കെ. നാരായണൻ സഹോദരനാണ്. പരേതരായ ജാനകി, ഗോവിന്ദൻ, കുഞ്ഞിരാമൻ എന്നിവർ മറ്റു സഹോദരങ്ങളാണ്. മൃതദേഹം നാളെ (ഏപ്രിൽ 26 ഞായറാഴ്ച) ഉച്ചക്ക് 1 മണിക്ക് പുല്ലൂപ്പി ശ്മശാനത്തിൽ സംസ്കരിക്കും.
