ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ഈ വർഷത്തെ അവധിക്കാല വായനാ ചലഞ്ചും വായനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമവും സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ.സി പ്രസന്നകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.
വായനശാല വൈസ് പ്രസിഡണ്ട് പി. കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ് പദ്ധതി വിശദീകരണം നടത്തി. സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം.കെ ചന്ദ്രൻ, പി.കെ ഷനോജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ മനേഷ് സ്വാഗതം പറഞ്ഞു.




