പള്ളിപ്പറമ്പ് :- ജയ്ഹിന്ദ് ചാരിറ്റി പള്ളിപ്പറമ്പ് സെന്ററും തണൽ ബ്രെയിൻ & സ്പെയിൻ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് നാളെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്കൂളിൽ വച്ച് നടക്കും.
ഓർത്തോപീഡിക് സർജൻ ഡോ.ജിയോ സെബാസ്റ്റ്യൻ, ഡോ.ജിയ തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9.30 ന് തണൽ തളിപ്പറമ്പ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. ജയ്ഹിന്ദ് ചാരിറ്റി പ്രസിഡണ്ട് സി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും.
