കണ്ണൂർ :- ഖാദി വിഷു കൈത്തറി വസ്ത്ര പ്രദർശനമേള ഇന്ന് അവസാനിക്കും .വിഷു ഷോപ്പിങ്ങിൻ്റെ ഭാഗമായൊരുക്കിയ മേളയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ പാപ്പിലോ ഖാദി ടോപ്പിനാണ് കൂടുതൽ ആവശ്യക്കാർ. വിഷുമേലയിൽ ഖാദി ബോർഡ് പുതുതായി അവതരിപ്പിച്ച സിൽക്ക് കോട്ടൻ കുർത്തിക്ക് 1200 രൂപമുതലാണ് വില. പതിവുപോലെ ടി.എൻ.ആർ, ടെസ്റ സാരികൾക്കും ഡിമാന്റുണ്ട്.
9100 മുതൽ 15600 വരെയാണ് ടി.എൻ.ആർ. സാരി യുടെ വില. 1350 മുതലാണ് കലംകാരി സാരികളുടെ വില. ബംഗാൾ സാരി, കോട്ടൻ സാരി തുടങ്ങി വിവിധ തരം സാരി കളും വിൽപ്പനയ്ക്കുണ്ട്. സാരികൾക്ക് പുറമേ ഷർട്ടുകളിലും വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്. പാപ്പിലോ സമ്മർകോൾഡ് ഷർട്ടുകൾക്കാണ് ഡിമാൻഡുള്ളത്. ചൂടിനെ പ്രതിരോധിക്കാനുളള വ്യത്യസ്ത വസ്ത്രങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 1000 രൂപ മുതലാണ്.
പാപ്പിലോ സമ്മർകോൾഡ് ഷർട്ടുകൾക്ക് വില. വിഷുവിനോടനുബന്ധിച്ച് 350 രൂപ മുതൽ 1,890 രൂപവരെ വിവിധ വലിപ്പത്തിലുള്ള കൃഷ്ണ ശില്പങ്ങളും മേളയുടെ ഭാഗമായുണ്ട്. 30 ശതമാനം റിബേറ്റും നൽകുന്നുണ്ട്. അവധിദിനത്തിൽ വലിയ തിരക്കാണനുഭവപ്പെട്ടതെന്നും അവസാനദിവസമായ ചൊവ്വാഴ്ചയും വലിയ ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.പോലീസ് മൈതാനത്ത് കൈത്തറി, ഹാൻടെക്സ്, ഹാൻവീവ് സംഘങ്ങളുടെ സ്റ്റാളുകളിലും തിരക്കുണ്ട്.
