മട്ടന്നൂർ :- തടിമിൽ തൊഴിലാളിയായ നെടുവോട്ടുംകുന്ന് 'ലക്ഷ്മി നിവാസി'ൽ മധുസൂദനന് (61) സൂര്യതാപമേറ്റു. ഇരുകൈകൾക്കും പൊള്ളലേറ്റ നിലയിലാണ്. കൈത്തണ്ടയിൽ പൊള്ളലേറ്റ് കുമിളകൾ പൊങ്ങിയിട്ടുണ്ട്. വലതുകൈക്കാണ് കൂടുതൽ.
ഇരിട്ടി മാടത്തിൽ പട്ടാരത്തുള്ള തടിമില്ലിൽ രാവിലെ എട്ടു മുതൽ 11 വരെയാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം കൈത്തണ്ടയിൽ ചെറിയ നിറവ്യത്യാസം കണ്ടെങ്കിലും കാര്യമാക്കിയില്ല. ബുധനാഴ്ച ജോലിക്കെത്തിയപ്പോൾ ഇരുകൈകളും പൊള്ളി കുമിളകൾ രൂപപ്പെടുകയായിരുന്നു. മധുസൂദനൻ മട്ടന്നൂർ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി.
