കണ്ണൂർ :- ശബ്ദമലിനീകരണത്തിനെതിരേ കർശനനടപടിക്ക് പോലീസ്. നിബന്ധനകൾക്ക് വിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നവർക്കെതിരേയും അനുവദനീയമായതിൽ കൂടുതൽ ശബ്ദതീവ്രതയുള്ള ഹോണുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്കെതിരേയും പിഴചുമത്തും. ഇക്കാര്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും കോടതി ഉത്തരവുകളും കർശനമായി പാലിക്കാൻ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോട് ആഭ്യന്തര വകുപ്പ് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിമാർക്കുള്ള നിർദേശം.
വാഹനങ്ങളിലെ ഹോണുകളുടെ തീവ്രതയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. കൂടാതെ രാത്രിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിയപാലിക്കുന്നില്ല. നിയന്ത്രണമുണ്ടെങ്കിലും അതും അനധികൃത ഹോണുകളും സൈലൻസറുകളും ഉപയോഗിച്ചാൽ 2000 മുതൽ 7000 വരെ പിഴ ലഭിക്കാം. ആവർത്തിച്ചാൽ പിഴ 10,000 വരെ ആയേക്കാം. ശബ്ദമലിനീകരണം നടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടാനുള്ള അധികാരവും അധികൃതർക്കുണ്ട്. ജനവാസമേഖലയിൽ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ലംഘിച്ചാൽ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യാം.
