കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ 1991-92 ബാച്ച് പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ 1991–92 അഞ്ചാം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം 'ജാലകം' സംഘടിപ്പിച്ചു. 34 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചുകൂടിയ സഹപാഠികളും പ്രിയപ്പെട്ട അധ്യാപകരും പങ്കിട്ട സ്നേഹവും ഓർമ്മകളും ചടങ്ങിനെ ഏറെ സവിശേഷമാക്കി. പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിച്ചു. അധ്യാപകരും സഹപാഠികളും പഴയ അനുഭവങ്ങളും സ്നേഹസ്മരണകളും പങ്കുവെച്ചു. 

Previous Post Next Post