കരിങ്കൽക്കുഴി :- പാടിക്കുന്ന് രക്തസാക്ഷി ദിനാചരണവും അറാക്കൽ ചരമദിനവും മെയ് 3, 4 തീയതികളിൽ നടക്കും. മെയ് 3 ന് വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ അനുസ്മരണ സമ്മേളനവും നടക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ ഷംസീർ, സിപിഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി.കെ ശ്യാമള, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി ഗോപിനാഥൻ എന്നിവർ സംസാരിക്കും. മെയ് 4 ന് രാവിലെ 7.30 ന് പാടിക്കുന്ന് സ്തൂപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടക്കും.
ദിനാചരണം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരം ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെപ്രഭാകരൻ അധ്യക്ഷത വഹിച്ചു. എൻ.അനിൽ കുമാർ സ്വാഗതം പറഞ്ഞു. കെ.വി ഗോപിനാഥൻ, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : കെ.വി പവിത്രൻ
വൈസ് ചെയർമാൻമാർ : കെ.വി ശശീന്ദ്രൻ, പി.ഷീജ
ജനറൽ കൺവീനർ : കെ.രാമകൃഷ്ണൻ
ജോയിന്റ് കൺവീനർമാർ : കെ.പി നാരായണൻ, കെ.ദീപ
