നീലേശ്വരം :- പരപ്പച്ചാൽ പുഴയിലേക്ക് ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. കുന്നുംകൈ പരപ്പച്ചാൽ പ്രദേശത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് വളം കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശികളായ അഷകർ, മൊയ്തു, തമിഴ്നാട് സ്വദേശി വരദരാജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
