പത്ത് വയസുകാരന് സൂര്യാതപമേറ്റു ; തോളിലും കയ്യിലും പൊള്ളലേറ്റു


കൊല്ലം :- കൊല്ലം പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി - കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു. 

കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നലെ പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവമുണ്ടായത്. കൈക്കും തോളിനും താടിയുടെ ഭാ​ഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. തോളിന്റെ ഭാ​ഗത്താണ് കൂ‌ടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോ​ഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Previous Post Next Post