കൊളച്ചേരിമുക്ക് : കൊളച്ചേരിമുക്കിൽ ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കൊളച്ചേരിമുക്ക് ടൗണിലെ മീൻ മാർക്കറ്റിന് മുൻപിലെകണ്ണൂർ റൂട്ടിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിലാണ് നിരന്തരമായി വാഹനങ്ങൾ നിർത്തിയിടുന്നത്. ഇവയിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്.
ഇത് യാത്രക്കാർക്ക് ബസ് കയറാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുകയാണ്. ചില ബൈക്കുകൾ രാവിലെ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട് പോയാൽ രാത്രി മാത്രമേ എടുക്കാറുള്ളു. ഇത് സമീപത്തെ ഓട്ടോകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്.
