സ്ഥാനാർഥിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു



മലപ്പുറം :- തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പിഎംഎ സമീറിൻ്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ (75)യ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെയാണ് സംഭവം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങൽ ബീച്ചിൽ വെച്ച് സ്ഥാനാർത്ഥിക്ക് പ്രവർത്തകർ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു മുഹമ്മദ് കോയ. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. മരണവിവരമറിഞ്ഞതിനെത്തുടർന്ന് റോഡ് ഷോ അടിയന്തിരമായി നിർത്തിവെച്ചു. സ്ഥാനാർത്ഥി പിഎംഎ സമീർ ഉൾപ്പെടെയുള്ള നേതാക്കൾ  ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Previous Post Next Post