'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രസ്താവനകൾ, കെ സി വേണുഗോപാൽ മാപ്പ് പറയണം’ ; വക്കീൽ നോട്ടീസ് അയച്ചത് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്
കണ്ണൂർ :- AICC സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ നിയമനടപടിയുമായി CPIM. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് വക്കീൽ നോട്ടീസ് അയച്ചത്. പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.
